ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാനടപടികള്‍ക്ക് തുടക്കമായി. ആദ്യഘടത്തില്‍ ടെര്‍മിനല്‍ മൂന്നിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്മാര്‍ട്ട് ഗേറ്റുകളുടെ സഹായത്താലാണ് പുതിയ സേവനം. ഇതുവഴി ലോകത്തിനുതന്നെ മാതൃകയാവുകയാണ് ദുബായ് എയര്‍പോര്‍ട്ട്.