ദുബൈ കരാമയിലെ ഫ്‌ലാറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ബര്‍ദുബൈ മലപ്പുറം തിരൂർ പറവണ്ണ സ്വദേശി 38 വയസ്സുകാരൻ യാക്കൂബ് അബ്ദുല്ല , തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ 24 കാരൻ നിധിന്‍ ദാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എട്ട് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ബുധന്‍ പുലര്‍ച്ചെ 12.20ന് കരാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടറിൽ ഉണ്ടായ ചോർച്ചയാണ് പൊട്ടിതെറിക്ക് കാരണം എന്നാണ് പ്രാഥമിക കണ്ടെത്തൽ. അപകടത്തില്‍ പരിക്കേറ്റവരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു