കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായപ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നു വായ്പ തിരിച്ചടയ്ക്കാനുള്ളവർക്കു 6 മാസത്തേക്കാണ് സമയം നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗമണ് ഇത് സംബന്ധിച്ച അംഗീകാരം നൽകിയത്. ഇതോടെ ദേശീയ ഫണ്ടിൽ നിന്ന് വായ്പയെടുത്ത 800 ഓളം സംരംഭകർക്ക് ആനുകൂല്യം ലഭിക്കും.