ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. ചില സമയങ്ങളില്‍ മഴയ്ക്കൊപ്പം ഇടിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ മാസം 16 മുതല്‍ അല്‍ വാസ്മി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഴക്കാലത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.. 52 ദിവസം നീളുന്ന അല്‍ വാസ്മി കാലം ഡിസംബര്‍ ആറ് വരെ നീളും.