കുവൈത്ത് -കണ്ണൂർ യാത്രക്കാർക്ക് ആശ്വാസ വാർത്ത.കുവൈത്ത്-കണ്ണൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 30 മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും ഒരു സര്‍വീസ് കൂടി ഉണ്ടാകും. തിങ്കളാഴ്ചകളില്‍ രാവിലെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തില്‍ എത്തും. തിരികെ കുവൈത്തില്‍ 8.40ന് പുറപ്പെട്ട് വൈകിട്ട് നാലിന് കണ്ണൂരിലെത്തും.ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇനി കുവൈറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാർക്ക് ഇത് ആശ്വാസമാകും.