ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും.സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഒറ്റവിസയിൽ സന്ദർശിക്കാനുള്ള സൗകര്യമാണ് ഏകീകൃത വിസയിലൂടെ ഒരുങ്ങുന്നത്. ഡിസംബറിൽ ഇതുസംബന്ധിച്ചുള്ള നിരക്കുകൾ പ്രഖ്യാപിക്കും. പുതിയ ടൂറിസ്റ്റ് വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി 6 ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താൻ സാധിക്കുമെന്ന് യു.എ.ഇ. സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖും അറിയിച്ചിരുന്നു.വിസ നിലവിൽവരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.