യുഎഇ റാസ് അൽ ഖൈമയിൽ ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസിറ്റ് ബാഗുകൾക്ക് നിരോധനം ഏർപെടുത്താനൊരുങ്ങുന്നു. 2024 ജനുവരി ഒന്ന് മുതലാണ് നിരോധനം ഏർപ്പെടുത്തുക. എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.യുഎഇയുടെ ദേശീയ സുസ്ഥിര ഡ്രൈവിന്റെ ഭാഗമാണ് നടപടി. സ്പൂണുകൾ, ഫോർക്കുകൾ, കത്തികൾ, ചോപ്സ്റ്റിക്കുകൾ, സ്ട്രോകൾ, സ്റ്റിററുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിരോധിക്കുന്നതെന്നു പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.