ദുബായിൽ ജുമൈര ഒന്നിൽ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ക്രൂയിസും ചേർന്നാണ് ടാക്സികളുടെ പരീക്ഷണയോട്ടം നടത്തിയത്.എട്ട് കിലോമീറ്റർ ദൂരത്തിലാണ് ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുക. പരീക്ഷണയോട്ടം കഴിഞ്ഞാൽ അഞ്ച് കാറുകൾ തുടക്കത്തിൽ നിരത്തിലിറങ്ങും. തുടക്കത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് യാത്രചെയ്യാൻ അവസരം.ഇതിനായി ആർ.ടി.എ. പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നാണ് വിവരം. പരീക്ഷണയോട്ടത്തിനു ശേഷമായിരിക്കും നിരക്ക്, സർവീസ്, സമയം എന്നിവയിൽ അന്തിമതീരുമാനം ഉണ്ടാവുക.