വിമാന യാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ടുള്ള ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി.വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാർക്ക് ജീവിതത്തിന്‍റെ ഭാഗമാണ് വിമാന യാത്ര. എന്നാൽ, കുത്തനെയുള്ള യാത്ര നിരക്ക് വർധന താങ്ങാവുന്നതിലപ്പുറമാണിതെന്നും യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.ഹർജിയിൽ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരിനും റോളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്.