ഉംറ വിസ യുടെ മറവിൽ സൗദിയിൽ ഭിക്ഷാടകരേ റിക്രൂട്ടിട് ചെയ്യുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ മുൾട്ടാൺ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെടാനെത്തിയ 16 അംഗ സംഘത്തെ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്.സൗദിയിലുള്ള ഏജൻറ് അവരെ ഭിക്ഷാടനത്തിന് വേണ്ടി റിക്രൂട്ട് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.ഭിന്നശേഷിക്കാർ, കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ എന്നിവരെയാണ് റിക്രൂട്ട് ചെയ്യുന്നത്.താമസമുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും സൗദിയിൽ ഒരുക്കിയുട്ടുണ്ടെന്ന ഉറപ്പും ഏജന്റിൽ നിന്ന് ഇവർക്ക് ലഭിച്ചിരുന്നു. സൗദിയിലെത്തിക്കുന്ന ഇവരെ നഗര തെരുവുകളിലും ട്രാഫിക് സിഗ്നലുകളിലും പള്ളി പരിസരങ്ങളിലുമാണ് ഭിക്ഷാടനത്തിന് നിർത്തുന്നത്