യു എ ഇ യിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുഎഇയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്. ഫുജൈറയിൽ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണൽ മെറ്റീരിയോളജി സെന്റർ അറിയിച്ചു. എന്നാൽ ഭൂചലനം മൂലം യു എ ഇ യിൽ കാര്യമായ ആഘാതങ്ങളൊ ആളപായമോ ഉണ്ടായിട്ടില്ല. നിരവധി താമസക്കാർ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്