പൊതുജനങ്ങൾക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദുബായിൽ പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ പൊതുജന ഇടപെടൽ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്ത ദുബായ് ബോർഡർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.താമസക്കാർക്കും സന്ദർശകർക്കും അധികൃതരുമായി സുഗമമായി ആശയവിനിമയം നടത്താനും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകൽ, കൈക്കൂലി, വ്യാജരേഖ ചമക്കൽ, തട്ടിപ്പ് എന്നിവ ഉൾപ്പെടെ ഏത് സാമ്പത്തിക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാനാകും.