താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 15,000 പ്രവാസികളെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം. താമസനിയമം ലംഘിച്ച 9,200 പേര്‍, അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച 4,200 പേര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയ 1,600 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 527 പേര്‍ അറസ്റ്റിലായത്. ഇവരില്‍ 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 66 നിയമ ലംഘകര്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്









