അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ച പ്രവാസി സംഘടനയുടെ 14 ഭാരവാഹികളെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി റിയാദില്‍നിന്ന് 200 കിലോമീറ്ററകലെ ഹോത്ത ബനീ തമീമിലാണ് സംഭവം. നാട്ടില്‍ നിന്നെത്തിയ വിശിഷ്ടാതിഥി റിയാദില്‍ നിന്ന് പരിപാടി സ്ഥലത്ത് എത്തിച്ചേരും മുമ്പാണ് സംഘാടകരുടെ അറസ്റ്റ് നടന്നത്. ഹോത്ത ബനീ തമീം പട്ടണത്തിലെ ഒരു കല്യാണമണ്ഡപത്തിലായിരുന്നു പരിപാടി ഒരുക്കിയിരുന്നത്. തദ്ദേശീയരുടെ പരാതിയുടെ പേരില്‍ അവിടെയെത്തിയ പൊലീസ് സംഘാടകര്‍ക്ക് അനുമതി പത്രമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.