കുവൈത്തിലുള്ള ഇന്ത്യന്‍ നഴ്സുമാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാര്‍ രാജ്യത്തുള്ള എല്ലാ നഴ്സിംഗ് / മെഡിക്കല്‍ സ്റ്റാഫുകളും നിര്‍ബന്ധമായും മാനേജുമെന്റില്നിന്നും നേടിയെടുക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ഇന്ത്യന്‍ എംബസിയുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവര്‍ത്തനം ചെയ്ത ഒരു പകര്‍പ്പ് കൈവശം സൂക്ഷിക്കാനും എംബസി നഴ്സിംഗ് സ്റ്റാഫുകളോട് നിര്‍ദ്ദേശിച്ചു.