കുവൈത്തില്‍ വ്യാജ വിസകളുടെ മറവില്‍ പ്രവാസികളെ എത്തിച്ച് വന്‍ തുകയ്ക്ക് സ്‌പോണ്‍സര്‍ക്ക് വില്‍ക്കുന്ന വിസ തട്ടിപ്പിന് അറുതിയിടാന്‍ തീരുമാനം. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.