ബഹ്റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതോടെ തൊഴില്‍ രഹിതരായത് നിരവധി പ്രവാസിക മലയാളികള്‍. ഇവയില്‍ കൂടുതല്‍ ബാറുകളും നടത്തിയിരുന്നത് മലയാളികളായിരുന്നു. ഈ റെസ്റ്റോറന്റുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. എന്റര്‍ടെയ്ന്‍മെന്റ് ഏരിയ എന്ന് അറിയപ്പെടുന്ന ബ്ലോക്ക് 338 ഏരിയയിലെ 32 ബാര്‍ റെസ്റ്റോറന്റുകളാണ് കഴിഞ്ഞ ആഴ്ച അടച്ചത്. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്തിലാണ് ഇവ പൂട്ടിച്ചത്.