സൗദിയില്‍ ആശുപത്രിയില്‍ പ്രവാസി നഴ്സിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രവാസി ഡോക്ടര്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ അസീറിലുള്ള അപ്പീല്‍ കോടതിയാണ് സിറയക്കാരനായ ഡോക്ടര്‍ക്ക് പരമാവധി ശിക്ഷ വിധിച്ചത്. ഫിലിപ്പീന്‍സ് സ്വദേശിയായ നഴ്സാണ് പരാതി നല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രതിയായ ഡോക്ടര്‍ക്കൊപ്പമാണ് നഴ്സും ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് ഡോക്ടര്‍ നഴ്സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും പിന്നീട് ടെക്‌സ്റ്റ് മെസ്സേജിലൂടെ ക്ഷമാപണം നടത്തിയതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.