നിയമലംഘനം നടത്തിയ 36 വാഹനങ്ങൾ ദുബായ് പൊലീസ് ട്രാഫിക് വിഭാഗം പിടിച്ചെടുത്തു. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി വാഹനമോടിക്കുക, റോഡിനു കേടുപാട് വരുത്തുക, വാഹനത്തിന്റെ എൻജിനിലോ രൂപത്തിലോ അനധികൃതമായി മാറ്റം വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, അവ്യക്തമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക, പൊതു റോഡുകളിൽ മാലിന്യം തള്ളുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാൻ 50,000 ദിർഹം നൽകണമന്ന് കേണൽ അൽ ഖാഇദി പറഞ്ഞു.