ലോക ആരോഗ്യമേഖലയ്ക്ക് വഴികാട്ടിയായി സൗദി. ലോകത്ത് ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗദിയില്‍ വിജയകരമായി പൂര്‍ത്തിയായി. റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് ശസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയത്. കരള്‍ രോഗബാധിതനായ 60 വയസുള്ള ഒരു സൗദി പൗരനാണ് ശസ്ത്രക്രിയക്ക് വിധേയനായത്.