ഖത്തറില്‍ വിസ കച്ചവടം നടത്തിയ പ്രവാസി ഉള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പാണ് ഇവരെ പിടികൂടിയത്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഒന്നിലേറെ തട്ടിപ്പ് കമ്പനികള്‍ വഴി പ്രവര്‍ത്തിച്ച ഒരു അറബ് വംശജനെയും ഒരു ഏഷ്യക്കാരനെയുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കസ്റ്റഡിയിലെടുത്ത രണ്ട് പേര്‍ക്കെതിരെയും നിയമ നടപടികള്‍ ആരംഭിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രവാസിയെ നാടുകടത്തിയേക്കും.