ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഫുജൈറ എയര്‍പോര്‍ട്ടില്‍ നിന്ന് ജയ്പൂര്‍, ലഖ്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സലാം എയറിന്റെ കണക്ഷന്‍ സര്‍വീസുകളെയും ഈ തീരുമാനം ബാധിക്കുമെന്ന് എയര്‍ലൈന്റെ ദുബൈയിലെ കോണ്‍ടാക്സ് സെന്റര്‍ അറിയിച്ചു. ബജറ്റ് വിമാന കമ്പനിയായ സലാം എയറിന്റെ പുതിയ തീരുമാനം നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാകും.