യു.എ.ഇയില്‍ യുവജന മന്ത്രിയാകാന്‍ യുവതീയുവാക്കള്‍ക്ക് അവസരം. താല്പര്യമുള്ളവരില്നിന്നും അപേക്ഷ ക്ഷണിക്കുന്നതായി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തും അറിയിച്ചു. അപേക്ഷകര്‍ക്ക് ജന്മനാടിന്റെ പ്രശ്നങ്ങളെക്കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. വിവേകവും ധൈര്യവും, രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം. താല്പര്യമുള്ളവര്ക്ക് contactus@moca.gov.ae എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.