ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് ഒമാനില്‍ മൂന്നു പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ ബര്‍ക്കയില്‍ നിന്നുമാണ് ഏഷ്യന്‍ പൗരത്വമുള്ള മൂന്നു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസെന്ന് റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.