സൗദി തലസ്ഥാനമായ റിയാദില്‍ ഗതാഗത തടസ്സമുണ്ടാക്കി ഫോട്ടോയെടുത്ത രണ്ടുപേര്‍ പിടിയില്‍. റിയാദിലെ തഖസ്സുസി റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങി ഗതാഗത തടസ്സമുണ്ടാക്കി ഫോട്ടോയെടുത്തതിനാണ് ഇവരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ കാറുകള്‍ റോഡില്‍ നിര്‍ത്തിയിട്ടതോടെ പിന്നാലെ വന്ന കാറുകള്‍ക്ക് തടസ്സമുണ്ടായതോടെയാണ് പോലീസ് നടപടിയിലേയ്ക്ക് കടന്നത്. ഒരു സ്വദേശിയും യെമനിയുമാണ് പിടിയിലായത്.