വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് വന്‍ ഓഫറുമായി യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം. ആറ് മാസത്തേക്ക് സൗജന്യ മൊബൈല്‍ ഡേറ്റയും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നാഷണല്‍ കോളുകളും നല്‍കുന്ന മൊബൈല്‍ സര്‍വ്വീസാണ് ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. വരുമാനം കുറവുള്ള പ്രവാസികളുടെ ചിലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഹാപ്പിനസ് സിം എന്നാണ് തൊഴിലാളികള്‍ക്കുള്ള ഈ ഓഫറിന്റെ പേര്. സര്‍വ്വീസ് സെന്ററുകളില്‍നിന്നും ഗൈഡന്‍സ് സെന്ററുകളില്‍നിന്നും ഓണ്‍ലൈനായും സിം എടുക്കാം.