പ്രവാസി വ്യവസായി എംഎ യൂസഫലി, സൗദികള്‍ക്കുപോലും മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹി. സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വിജയിക്കാനാവുമെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫലിയെ മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-സൗദി ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.