സൗദിയില്‍ കൊടിയ തൊഴില്‍ ചൂഷണത്തിന് എതിരെ പ്രതികരിച്ചതിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് എതിരെ പ്രതികാര നടപടിയുമായി സ്‌പോണ്‍സര്‍. റിയാദ് ബംബാനില്‍ ഒരു സ്വകാര്യ കമ്പനിയില്‍ പ്ലാസ്റ്ററിങ് ജോലിക്കെത്തിയ പ്രവാസികളാണ് സ്‌പോണ്‍സറുടെ ക്രൂരതയ്ക്ക് ഇരയായത്. ഇക്കാമയും ശമ്പളവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ എംബസ്സിയില്‍ പരാതി നല്‍കിയത്. ഇതറിഞ്ഞ സ്‌പോണ്‍സര്‍, പ്രവാസികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുകയായിരുന്നു. അതീവ ചൂടില്‍ വലയുന്ന പ്രവാസി സംഘത്തിലെ നാലുപേരുടെ എക്‌സിറ്റ് അടിക്കുകയും ഇത് സ്‌പോണ്‍സര്‍ മറച്ചുവെച്ചതായും ആക്ഷേപമുണ്ട്.