ഖത്തർ വാദി അൽ ബനാത്തിൽ സെപ്റ്റംബർ 10 മുതൽ പുതിയ പാസ്സ്പോർട്ട് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു. ഞായർ മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും ഒരു മണി മുതൽ വൈകുന്നേരം ആറു മണി വരെയുമാണ് പ്രവർത്തന സമയം. സന്ദർശകർക്ക് ഗേറ്റ് 1, 3 എന്നിവയിലൂടെ ഓഫീസിൽ പ്രവേശിക്കാം. ബേസ്മെന്റ് ബി1ൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതുമാണ്.