പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസിൽ ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ പ്രവാസി വനിതകൾ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളാണ് അറസ്റ്റിലായത്. വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തതായി പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പൊലീസ് പിടിയിലായ ഏഷ്യൻ സ്ത്രീകൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.