ബഹ്റൈനില്‍ ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്. ഇതോടെ ഫ്ലാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും സമ്മതിക്കുന്നു. ടൗണ്‍ ഏരിയകളില്‍ മുമ്പ് 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ ഈടാക്കിയിരുന്ന പല അപ്പാര്‍ട്ട്മെന്റുകളും വില്ലകളും ഇപ്പോള്‍ 350 ദിനാര്‍ മുതല്‍ 700 ദിനാര്‍ വരെയും 400 ദിനാര്‍ മുതല്‍ 600 ദിനാര്‍ വരെ ഈടാക്കിയിരുന്ന ഫുള്‍ ഫര്‍ണിഷ്ഡ് ഡബിള്‍ റൂം ഫ്ലാറ്റുകള്‍ ഇപ്പോള്‍ 250 ദിനാര്‍ മുതല്‍ 400 ദിനാര്‍ വരെ നിരക്കിലും ലഭിക്കുന്നുണ്ട്.