കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 19 പേരടങ്ങുന്ന മൂന്ന് പ്രവാസി സംഘങ്ങള്‍ പിടിയില്‍. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്. പിടിയിലായ 19 പേരും ഏഷ്യന്‍ വംശജരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു. പരിശോധനയില്‍ വേശ്യവൃത്തി പ്രചരിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ച നിരവധി സ്മാര്‍ട്ട്ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.