വിദേശത്ത് തൊഴില്‍ തേടുന്ന നഴ്സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഇത് പങ്കുവെയ്ക്കുക. വിദേശത്ത് തൊഴില്‍ തേടുന്ന നഴ്സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒ.ഇ.റ്റി/ഐ.ഇ.എല്‍.ടി.എസ് പഠിക്കാന്‍ ഒരു സുവര്‍ണ്ണാവസരം. നോര്‍ക്ക റൂട്ട്സ് സ്ഥാപനമായ എന്‍.ഐ.എഫ്.എല്‍ പുതിയ OET/ IELTS ഓണ്‍ലൈന്‍ / ഓഫ്ലൈന് ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യു.കെ, കാനഡകരിയര് ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org അല്ലെങ്കില്‍ www.nifl.norkaroots.org സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ലേയ്ക്ക് ഇന്ത്യയില്‍ നിന്നും +91-8802 012 345 എന്ന നമ്പരിലേയ്ക്ക് വിദേശത്തുനിന്നും ബന്ധപ്പെടാവുന്നതാണ്.