നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? എങ്കില്‍ യു.എ.ഇയില്‍ ഇനി എളുപ്പത്തില്‍ ലൈസന്‍സ് സ്വന്തമാക്കാം. 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്ക് മാറ്റാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി വഴി യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം. സാങ്കേതിക പ്രശ്നം മൂലം ഇടക്കാലത്ത് ഈ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. ഗോള്‍ഡന്‍ ചാന്‍സ് വഴി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവിങ് ക്ലാസില്‍ ചേരേണ്ടതില്ല. ഏപ്രിലില്‍ ദുബൈ ആര്‍ടിഎ ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേര്‍ക്ക് ലൈസന്‍സ് ലഭിച്ചു.