യുഎഇയുടെ ബഹിരാകാശ യാത്രികന് സുല്‍ത്താന്‍ അല്‍ നയാദി തിരികെ ഭൂമിയിലെത്തി. നാലംഗ സംഘമാണ് ഭൂമിയിലേക്ക് സുരക്ഷിതരായി തിരികെ എത്തിയത്. ഫ്ളോറിഡയിലെ ടാംപ തീരത്ത് ആണ് സംഘം ഇറങ്ങിയത്. സ്പാഷ് ഡൌണിന് ശേഷം പേടകത്തില്‍ നിന്ന് ഏറ്റവുമൊടുവിലാണ് സുല്‍ത്താന്‍ അല്‍ നയാദി പുറത്തിയത്. ബഹിരാകാശത്ത് 186 ദിവസം ചെലവിട്ട ശേഷമാണ് സുല്‍ത്താന്‍ അല്‍ നയാദി തിരികെ എത്തുന്നത്.