റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി യുഎഇ. അബുദാബിയിലെ അല്‍ ദഫ്റ മേഖലയില്‍ 50.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയും ലഭിച്ചു. അബുദാബി, ഫുജൈറ മേഖലകളില്‍ മഴ മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി, ഫുജൈറ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മൂടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 8.30 വരെ ഫോഗ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത ചൂടില്‍ അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്ന് വന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം, അല്‍ മിര്‍ഫ, അല്‍ റുവൈസ്, എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.