കുവൈത്തില്‍ നഴ്സിങ് ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സുപ്രധാന വിവരം പങ്കുവെച്ച് മന്ത്രാലയം. കുവൈത്തില്‍ നഴ്സിങ് റിക്രൂട്ട്മെന്റിന് ഇടനിലക്കാരില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായാണ് തൊഴില്‍ സംബന്ധിച്ച് ധാരണാപത്രം ഒപ്പിടുന്നത്. 2018 മുതല്‍ ഇത്തരത്തിലാണ് റിക്രൂട്ട്മെന്റ് നടന്നുവരുന്നതെന്നും തട്ടിപ്പുകളില്‍ വീഴരുതെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.