യു.എ.ഇയില്‍ വാഹനമോടിക്കുന്ന പ്രവാസി സുഹൃത്തുക്കളുമായി ഈ അടിയന്തിര വാര്‍ത്ത ഉടന്‍ പങ്കുവെയ്ക്കുക. യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതായി ദേശിയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ അബുദാബി മുതല്‍ ദുബൈ വരെ തീരദേശത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അടിയന്തിര നിര്‍ദ്ദേശമുണ്ട്. ഈ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്ന പ്രവാസി സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.