സൗദിയില്‍നിന്നും പ്രവാസികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. വിമാന സര്‍വ്വീസ് 6 മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ജനറല്‍ അഥോറിറ്റി ഓഫ് സിനില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. നിലവിലുള്ള ചട്ടങ്ങള്ക്കൊപ്പമാണ് പുതിയകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 6 മണിക്കൂര്‍ വിമാനം വൈകിയാല്‍ 750 റിയാലാണ് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കേണ്ടത്. സര്‍വ്വീസ് റദ്ദാകുന്നപക്ഷം ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം തുക കമ്പനി യാത്രക്കാരന് മടക്കി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.