ഡ്രൈവര്‍മാര്‍ക്ക് സൗദിയുടെ ശക്തമായ മുന്നറിയിപ്പ്. സ്‌കൂള്‍ ബസുകള്‍ കുട്ടികളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിര്‍ത്തുമ്പോള്‍ മറ്റ് വാഹനമോടിക്കുന്നവര്‍ റോഡില്‍ അവരെ മറികടക്കാന്‍ ശ്രമിക്കരുതെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പ് ലംഘിച്ചാല്‍ 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍വരെ പിഴ ശിക്ഷ ലഭിക്കും. സ്‌കൂള്‍ ബസുകളെ ഓവര്‍ടേക്ക് ചെയ്യരുത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി ഏറ്റവും കുറഞ്ഞ വേഗത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.