സൗദി അറേബ്യയിൽ കെട്ടിട വാടക കുതിച്ചുയരുന്നത് പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. ജൂലൈയിൽ രാജ്യത്തെ പാർപ്പിട കെട്ടിട വാടക 20 ശതമാനം വരെ വർധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദിയിൽ കഴിഞ്ഞ മാസം പാർപ്പിട കെട്ടിട വാടകയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. അപ്പാർട്ട്മെൻറുകൾക്കാണ് ഏറ്റവും കൂടുതൽ വർധനവ്. നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വർധനയുള്ളതായി റിപ്പോർട്ടിൽ പറയുന്നു.