സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങിൽ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. ഇതിനായുളള അഭിമുഖങ്ങൾ 2023 ഓഗസ്റ്റ് 28 മുതൽ 31 വരെ ചെന്നൈയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്കായി നോർക്ക റൂട്ട്സിന്റെയും എൻ. ഐ.എഫ്.എൽ ന്റെയും ഔദ്യോഗിക വെബ്ബ്സൈറ്റുകളിൽ സന്ദർശിക്കുക.