നോർക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായാണ് ഒറ്റത്തവണയായി ധനസഹായം നൽകുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം ലഭിക്കുക. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം 2 വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ അല്ലെങ്കിൽ തിരിച്ചു വന്നവരായിരിക്കണം. അപേക്ഷാ ഫോറം നോർക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ൽ ലഭ്യമാണ്.