യുഎഇയിലേക്ക് എത്തുന്ന യാത്രക്കാർ രാജ്യത്ത് നിരോധനമുള്ള വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് മുന്നറിയിപ്പ് നൽകി. 45 ഇനം ഉൽപ്പന്നങ്ങൾക്ക് യുഎഇയിൽ നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരിമരുന്ന്, വ്യാജ കറൻസി, മന്ത്രവാദ സാമഗ്രികൾ, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങൾ, ലേസർ പെൻ, അപകടകരമായ മാലിന്യങ്ങൾ, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികൾ ചെയ്തതുമായ ടയറുകൾ എന്നിവ നിരോധിത വസ്തുക്കളിൽപ്പെടുന്നു. ജീവനുള്ള മൃഗങ്ങൾ, മത്സ്യങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ആൽക്കഹോളിക് ഡ്രിങ്ക്സ് തുടങ്ങിയവയ്ക്ക് നിയന്ത്രണവും ഉണ്ട്.