ഖത്തറിൽ നിന്ന് തിരുവനന്തപുരത്തേക്ക് നോൺ സ്റ്റോപ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 29 നു സർവീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയിൽ നാല് ദിവസം ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലുമാണ് സർവീസ് നടത്തുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് ദോഹയിൽ നിന്ന് നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചത്. നിലവിൽ ഖത്തർ എയർവേയ്സ് മാത്രമാണ് ദോഹ-തിരുവന്തപുരം നേരിട്ടുള്ള സർവീസുകൾ നടത്തുന്നത്.