ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ചേക്കേറിയ വിദേശരാജ്യമായി യുഎഇ. ഈ വര്‍ഷം 1,30,000 പേര് കൂടി എത്തിയതോടെ ഇന്ത്യക്കാരുടെ എണ്ണം രാജ്യത്ത് 35,54,000 ആയി ഉയര്‍ന്നു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായി നിലവില്‍ 80 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജീവിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ലോക്സഭയില്‍ പറഞ്ഞു. ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ദുബൈ, റിയാദ്, ജിദ്ദ, ക്വാലാലംപൂര്‍ എന്നിവിടങ്ങളില്‍ വിദേശ ഇന്ത്യന്‍ സഹായ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു.