സൗദിയില്‍ തൊഴിലുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 മുതല്‍ 80 ശതമാനം വരെ പിഴ തുക കുറയ്ക്കാന്‍ മന്ത്രാലയത്തിന്റെ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മന്ത്രാലയം നിര്‍ത്തിവെക്കും. പിഴക്കുള്ള അപ്പീല്‍ സമര്‍പ്പിക്കാന്‍ 60 ദിവസം സമയമുണ്ട്. ജീവനക്കാരുടെ എണ്ണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് പിഴ തുകയില്‍ മാറ്റം വരുത്തിയത്. തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ ലംഘനങ്ങള്‍ക്ക് എ കാറ്റഗറിയില്‍പ്പെട്ട സ്ഥാപനങ്ങളുടെ പിഴ 10,000 ല്‍ നിന്ന് 5,000 റിയാലായും ആയും, ബി കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് 5,000 ല്‍ നിന്ന് 2500 റിയാലായും, സി കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് 2500 ല്‍ നിന്ന് 1500 റിയാലായും കുറച്ചു.