യു എ ഇയില്‍ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനം, അറ്റസ്റ്റേഷന്‍, കോണ്‍സുലാര്‍ സേവനം, ഇന്ത്യയിലേക്കുള്ള വിസാ സേവനം എന്നിവ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത കേന്ദ്രങ്ങള്‍ വരുന്നു. നിലവില്‍ ബി.എല്‍.എസ് കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുമ്പോള്‍ ഐ.വി.എസ് കേന്ദ്രങ്ങളാണ് അറ്റസ്റ്റേഷന്‍ സര്‍വീസ് നടത്തുന്നത്. ഇതിന് തയാറുള്ള ഔട്ട്സോഴ്സിങ് ഏജന്‍സികള്‍ ഒക്ടോബറിനകം പ്രൊപോസല്‍ സമര്‍പ്പിക്കാന്‍ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ കേന്ദ്രങ്ങള്‍ അപേക്ഷകരുടെ വീട്ടിലെത്തിയും സേവനം ലഭ്യമാക്കണം. ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ അഥവാ ഐ.സി.എ.സി എന്ന പേരിലായിരിക്കും യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ പുതിയ ഏകീകൃത സേവനകേന്ദ്രങ്ങള്‍ തുറക്കുക. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തവര്‍ഷം ആദ്യം പുതിയ കേന്ദങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.