കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ മൂന്ന് മാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്ക് ഇരുപത് ദിനാർ വരെ പിഴ ചുമത്തും. പാസി ആസ്ഥാനത്തു ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ കാർഡുകൾ കെട്ടിക്കിടക്കുന്നതിനെ തുടർന്നാണ് പുതിയനീക്കമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കാർഡ് ഇഷ്യൂ ചെയ്ത് 6 മാസത്തിന് ശേഷവും ശേഖരിക്കാത്തവരുടെ കാർഡുകൾ നശിപ്പിക്കാനും നിർദ്ദേശമുണ്ട്. കാർഡുകൾ കിയോസ്‌കികളിൽ നിന്നും ശേഖരിക്കാത്തത് മൂലം പുതിയ കാർഡുകളുടെ വിതരണത്തിന് വൻ കാല താമസമാണ് നേരിടുന്നത്.