കുവൈത്തിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജഹ്‌റ, ഫർവാനിയ, സിറ്റി, അഹമ്മദി ഗവർണറേറ്റുകളിൽ നടന്ന വ്യാപക പരിശോധനയിൽ നൂറുക്കണക്കിന് പേർ പിടിയിലായി. താമസ, തൊഴിൽ നിയമലംഘനത്തിലാണ് ഇതിൽ കൂടുതൽ പേരും അറസ്റ്റിലായത്. അനധികൃതമായി പ്രവർത്തിക്കുന്ന ഓഫീസും താമസനിയമം ലംഘിച്ചു പ്രവർത്തിച്ച നാല് പ്രവാസികളേയും ഇവിടെനിന്ന് പിടികൂടി. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.